അയൽവാസികളായ പ്രവാസികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിദേശത്ത് വെച്ച് മരണപ്പെട്ടു. ഹൃദയാഘാതം മൂലമാണ് അയൽവാസികൾ മരണപ്പെടുന്നത്.നാട്ടുകാർക്കും ബന്ധുക്കൾക്കും സങ്കടം സഹിക്കാൻ കഴിയാത്ത അവസ്ഥയാണ്. എടവണ്ണ അയിന്തൂര്‍ സ്വദേശികളായ ചെമ്മല ഷിഹാബുദ്ദീന്‍ (46) ദുബായിലും ഐന്തൂര്‍ കരുവന്‍പുറത്ത് ആസാദിന്റെ മകന്‍ ഹാഷിഫ് (32) ഖത്തറിലും വെച്ചാണ് മരണപ്പെടുന്നത്. ശിഹാബുദ്ധീൻ നാട്ടിൽ പോകാനായുള്ള തയാറെടുപ്പിനിടയിൽ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്.
ദുബായിൽ ഡ്രൈവറായിരുന്നു ഇദ്ദേഹം. തിങ്കളാഴ്ച രാവിലെ നടക്കാനിറങ്ങിയതിനു ശേഷം സുഹൃത്തുക്കളോടൊപ്പം മുറിയില്‍ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച മരണപ്പെടുകയായിരുന്നു. ചൊവ്വാഴ്ച നാട്ടിലേക്കു വരാന്‍ ടിക്കറ്റ് എടുത്തിരുന്നു. ഹാഷിബിന് ശനിയാഴ്ച ഉച്ചയോടെ ദേഹാസ്വസ്ഥത അനുഭവപ്പെട്ടു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രണ്ടുപേരുടെയും മരണ വാർത്ത മണിക്കൂറുകളുടെ വ്യത്യാസത്തിൽ കേട്ടതിന്റെ ആഘാതത്തിൽ ആണ് ഇരുവരുടെയും ബന്ധുക്കളും പരിസര വാസികളും. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.
