നീറ്റ് പരീക്ഷ ക്രമക്കേടിന് മേൽ ഉണ്ടായ ഹർജികൾ ഇന്ന് സുപ്രീ൦ കോടതി ഇന്ന് പരിഗണിക്കും. മൊത്തം 26 ഹർജികൾ ആണ് ഇതുമായി ബന്ധപെട്ടു കോടതി ഇന്ന് പരിഗണിക്കുന്നത്, പരീക്ഷ റദ്ധാക്കി ഇനിയും ഒരു പുനഃപരീക്ഷ വേണോ എന്നതുപോലും കോടതി ഇന്ന് വ്യക്തമാക്കും, ഹർജികൾ കോടതി പരിഗണിക്കാനിരിക്കേ സോളിസിറ്റർ ജനറലുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തി, ഈ കേസിൽ തീർപ്പ് വരുന്നതുവരെ കൗൺസലിംഗ് മാറ്റിവെക്കാൻ ആണ് തീരുമാനം.
ഇതിന്റെ കൗൺസലിംഗ് നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യം ഹർജിക്കാരിൽ ചിലർ ഉന്നയിച്ചെങ്കിലും അതിന് അവധിക്കാല ബഞ്ച് തയ്യാറായിരുന്നില്ല, കോടതി നൽകിയ നോട്ടീസിൽ കേന്ദ്രവും എൻ ടി എയും പരീക്ഷ റദ്ദാക്കുന്നത് പ്രയോഗിക നടപടിയാകില്ലെന്ന് മറുപടി നൽകിയിരുന്നു. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനുള്ള നടപടികളിലേക്ക് കടന്ന സർക്കാരിന് ഇന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് എടുക്കുന്ന തീരുമാനം നിർണ്ണായകമാണ്.
എന്നാൽ കോടതിയിൽ സ്വീകരിക്കേണ്ട നിലപാട് അനുസരിച്ചു മാത്രമാണ് സോളിസിറ്റർ ജനറലുമായി കേന്ദ്ര മന്ത്രി ചർച്ച നടത്തിയത്. ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലെ ചോദ്യപേപ്പർ ചോർച്ച പരീക്ഷയെ ബാധിച്ചിട്ടില്ല എന്നാണ് സർക്കാർ നിലപാട്.നീറ്റ് യു ജി കൗൺസിലിംഗ് ഈമാസം 20 ന് ശേഷമേ ശേഷമേ ഉണ്ടാകൂ എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.