News

തെറ്റായ ആസ്തി വിവരങ്ങൾ നൽകി, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്കയ്ക്കെതിരെ നവ്യ ഹർജി നൽകി

വയനാട് ഉപതെരഞ്ഞെടുപ്പിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്കയ്ക്കെതിരെ നവ്യ ഹരിദാസ് ഹർജി നൽകി. നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ കാണിച്ചു എന്നത് മുന്‍നിര്‍ത്തി പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് സംവിധാനത്തെ കബളിപ്പിക്കാനാണ് പ്രിയങ്ക ശ്രമിച്ചതെന്നും, സ്ഥാനാർത്ഥിയുടെയും കുടുംബാം​ഗങ്ങളുടെയും സ്വത്ത് വിവരങ്ങൾ മറച്ചുവച്ചാണ് മത്സരിച്ചതെന്നും നവ്യാ ഹർജിയിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പ്രിയങ്ക ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് നവ്യ ചൂണ്ടിക്കാട്ടുന്നത്.

Most Popular

To Top