ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ നരേന്ദ്ര മോദിക്ക് വൻ സ്വീകരണമാണ് നൽകിയത്. 56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറി. പരമോന്നത ബഹുമതിയായ ബാർബഡോസും ഗയാനയും മോദിക്ക് സമ്മാനമായി നൽകും.ഇതോടെ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 19-ാമത് അന്താരാഷ്ട്ര പുരസ്‌കാരമാണിത്.
പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം എത്തിയ മോദിയെ സ്വീകരിക്കാൻ പ്രസിഡന്റ് ഒരു ഡസനിലധികം ക്യാബിനറ്റ് മന്ത്രിമാരും വിമാനത്താവളത്തിൽ നേരിട്ടെത്തി. ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദി ഓർഡർ ഓഫ് എക്സലൻസ്’, ബാർബഡോസിന്റെ ഉന്നത ബഹുമാതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്’ എന്നവയാണ് മോദിക്ക് സമ്മാനിക്കും.
