നമ്മുടെ ശരീരത്തിൽ എന്തെങ്കിലും അസുഖങ്ങൾ പിടിപെട്ടിട്ടുണ്ടെങ്കിൽ നമ്മുടെ ശരീരം തന്നെ അതൊക്കെ പ്രകടിപ്പിക്കും. മറ്റു ശരീര അവയവങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ട് ആണ് ശരീരം ഈ കാര്യങ്ങളൊക്കെ നമ്മളോട് പറയുന്നത്. നഖങ്ങളുടെ നിറ മാറ്റമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം. ശരീരത്തിൽ ഉണ്ടാകുന്ന ഓരോ അസുഖങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് നഖങ്ങളുടെ മാറ്റങ്ങളും ഉണ്ടാകുന്നത്.
അതിൽ ചിലത് ഇവയൊക്കെയാണ്, നഖത്തിന് വിളർച്ചയും കാട്ടിക്കുറവുമാണെങ്കില്‍ ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവായതിനെയാണ് അത് കാണിക്കുന്നത്. അതിനാൽ തന്നെ ഭക്ഷണത്തില്‍ ഇരുമ്പ് കൂടുതലായി ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇരുമ്പിന്റെ കുറവ് ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിന് കാരണമാകുന്നുണ്ട്. വിളറിയ, കട്ടികുറഞ്ഞ നഖം ചിലപ്പോൾ അനീമിയയുടെ ലക്ഷണമാകാം. നഖത്തിന്റെ ഈ ലക്ഷണത്തിനോടൊപ്പം ശരീരത്തിന് ക്ഷീണം കൂടി ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് തന്നെ ഡോക്ടറിനെ കാണിക്കേണ്ടതാണ്.
നഖത്തിന്‍റെ അടിഭാഗത്തിന് ചുറ്റും നീലനിറം കാണുന്നുവെങ്കില്‍ അത് ചിലപ്പോൾ ഡയബെറ്റിസിന്റെ കാരണമാകാം. ഒന്നിലേറെ നഖങ്ങളിൽ വെളുത്ത പാടുകൾ കാണുന്നുണ്ടെകിൽ നിങ്ങളുടെ ആഹാരത്തില്‍ പ്രോട്ടീനിന്‍റെ കുറവ് കൊണ്ടാകാം. നഖത്തിന് മഞ്ഞ നിറം ഉണ്ടാകുന്നത് ഫംഗസ് ബാധയുടെ ലക്ഷണമാണ്. ഈ രോഗം പിടിപെട്ടു കഴിഞ്ഞാൽ മുക്തി നേടാൻ വളരെ പ്രയാസമുള്ളൊരു അസുഖമാണ് ഇത്.












