News

മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു, എം വി നികേഷ് കുമാർ ഇനിയും സി പി ഐ കണ്ണൂർ ജില്ലാകമ്മറ്റിയിലേക്ക് 

മാധ്യമപ്രവർത്തനം അവസാനിപ്പിച്ച എം വി നികേഷ് കുമാർ ഇനിയും സി പി എം കണ്ണൂർ ജില്ലാകമ്മറ്റിയിലേക്ക്, ഒരു പ്രത്യേക ക്ഷണിതാവായി നികേഷിന് ഉൾപ്പെടുത്തും. അടുത്ത സംസ്ഥാന യോഗത്തിൽ ഇത് സംബന്ധിച്ചു ഒരു തീരുമാനം ഉണ്ടാകും. മുൻപ് സി പി എം അംഗം ആയ നികേഷ് തന്റെ താല്പര്യം പാർട്ടിയെ അറിയിപ്പിച്ചിരുന്നു, കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ ആയിരുന്നു നികേഷിന്റെ താല്പര്യം

കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി നികേഷ് അറിയിപ്പിച്ചിരുന്നു. ഇനിയും താൻ സി പി എം അംഗം ആയി പ്രവർത്തിക്കാൻ  ഉണ്ടാകുമെന്നും അറിയിച്ചു, വര്ഷങ്ങൾക്ക് മുൻപ്  കണ്ണൂരിലെ അഴീക്കോട് നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി നികേഷ് കുമാർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥി കെ എം ഷാജിയോട് നികേഷ് കുമാർ പരാജയപ്പെട്ടു.നികേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനാണ് നികേഷ്

Most Popular

To Top