News

ദിവ്യയ്ക്കെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയുമില്ലെന്ന് എം വി ഗോവിന്ദൻ

പി പി ദിവ്യക്കെതിരെയുള്ള അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയില്ല, എല്ലാം നടക്കുന്നത് ശരിയായ പാതയിലാണെന്ന് എം വി ഗോവിന്ദൻ. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസിന്റെ അന്വേഷണം കൃത്യമായി മുന്നോട്ട് പോകുമെന്നും പാർട്ടി കുടുംബത്തിനൊപ്പമാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.

ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പറഞ്ഞു.പാർട്ടിയുടെ ഭാഗത്ത് നിന്നും ദിവ്യക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. മുൻകൂർ ജാമ്യ ഹർജിയിൽ വാദം നടക്കുകയാണ് വിധി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Most Popular

To Top