Politics

ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ലെന്ന് എംവി ​ഗോവിന്ദൻ

ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ലെന്ന് എംവി ​ഗോവിന്ദൻ. ട്രോളി ബാഗ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നീല പെട്ടിയും മഞ്ഞ പെട്ടിയും അല്ല, ജനകീയ വിഷയങ്ങളെന്ന് ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് എംവി ​ഗോവിന്ദൻറെ മറുപടി.

നീല ബാഗും ചുവന്ന ബാഗും എല്ലാം കുഴൽ പണ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും അത് ചർച്ച ചെയ്യേണ്ടതാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ലെന്നും ഒറ്റ അഭിപ്രായമേ ഉള്ളൂവെന്നും താൻ ഈ പറഞ്ഞതാണ് പാർട്ടി അഭിപ്രായമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Most Popular

To Top