News

ക്ഷേത്രാചാര വിഷയത്തിൽ ജി സുകുമാരൻ നായർക്ക് മറുപടിയുമായി എം വി ഗോവിന്ദൻ.

ക്ഷേത്രാചാര വിഷയത്തിൽ ജി സുകുമാരൻ നായർക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷ്കരണം നടത്തിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

ക്ഷേത്രത്തിൽ മേൽ മുണ്ട് ധരിക്കാതെ കേറുന്നതിനെതിരായ മുഖ്യമന്ത്രിയുടെയും ശിവഗിരി മഠത്തിന്റെയും നിലപാടിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. വിഷയം വൻ ചർച്ച ആയിരുന്നു.എന്നാൽ വിവാദം അവസാനിച്ചെന്ന് മറുപടി നൽകി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരണം ഒതുക്കി. എന്നാൽ ക്ഷേത്രത്തിലെ വസ്ത്ര ധാരണം സംബന്ധിച്ച് ആരോഗ്യകരമായ ചർച്ച നടക്കട്ടെയെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതികരണം.

Most Popular

To Top