സ്വകാര്യ കോളജിലെ ഹിജാബ് നിരോധനം ശരിവെച്ച മുംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി, ക്യാമ്പസില്‍ ഹിജാബ്, തൊപ്പി, ബാഡ്ജുകള്‍ എന്നിവ ധരിക്കാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം മുഖം മറയ്ക്കുന്ന തരത്തിലുള്ള മൂടുപടങ്ങൾ അനുവദിക്കാൻ പറ്റില്ലെന്നും കോടതി അറിയിച്ചു.ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബഞ്ചിന്റെതായാണ് ഈ തീരുമാനം. എൻ ജി ആചാര്യ ആൻഡ് ഡി കെ മറാഠ കോളേജിലെ മൂന്നു വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിധി
ഇത്തരമൊരു നിബന്ധന എന്തുകൊണ്ടാണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു.അതുപോലെ വിദ്യാർത്ഥികളുടെ പേര് അവരുടെ മതം വ്യക്തമാക്കില്ലേയെന്നും ഇതൊഴിവാക്കാൻ പേരിന് പകരം നമ്പറിട്ട് വിളിക്കുമോയെന്നും സഞ്ജയ് കുമാർ ചോദിച്ചു, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഒരുപാട് വര്ഷങ്ങളായി, എന്നിട്ടും ഇങ്ങനെയുള്ള നിബന്ധന കൊണ്ടുവരുന്നത് ദൗർഭാഗ്യകരം കോടതി പറഞ്ഞു












