താൻ പണം ചോദിച്ചു ബ്ലാക്ക് മെയിൽ ചെയ്യ്തതെന്നു പറയുന്ന നടൻ മുകേഷ് അതിന്റെ തെളിവുകൾ കാണിക്കട്ടെ എന്ന് പരാതിക്കാരിയായ നടി, താൻ ബ്ലാക്ക് മെയിൽ ചെയ്യുന്നതിന്റെ ശബ്‌ദരേഖ കാണുമല്ലോ അത് അദ്ദേഹത്തിന് പുറത്തുവിടാം എന്നാണ് നടി പറയുന്നത്. മോശം അനുഭവം ഉണ്ടായതിന്റെ തെളിവെല്ലാം പൊലീസിനു കൊടുത്തു. തെളിവുകൾ സൂക്ഷിച്ചുവച്ചിരുന്നതായും നടി മാധ്യമങ്ങളോട് പറഞ്ഞു.
ബ്ലാക്മെയിൽ ചെയ്തു എന്ന് ആരോപിക്കുന്നത് ഇരകളെ മാനസികമായി തളർത്താനാണ് എന്നും നടി ആരോപിക്കുന്നു, രാതിയിൽ പറയുന്നവർക്കെതിരെ കേസെടുത്തതിൽ വളരെ അഭിമാനമുണ്ടെന്നും സർക്കാരിനോടു നന്ദി അറിയിക്കുന്നതായും നടി പറഞ്ഞു, സിനിമാ മേഖലയിൽ ദുരന്തം അനുഭവിച്ച സ്ത്രീകളുണ്ട്. അവർക്കു നീതി കിട്ടുമെന്ന സന്ദേശമാണു സർക്കാരിൽനിന്ന് ലഭിക്കുന്നതെന്നും നടി പറഞ്ഞു,
നടി പണം ആവശ്യപ്പെട്ട് ബ്ലാക്മെയിൽ ചെയ്തെന്നും അതിനു തെളിവുണ്ടെന്നും മുകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു, എന്നാൽ ആ തെളിവുകൾ മുകേഷ് കാണിക്കട്ടെ എന്നാണ് നടി പറയുന്നത്, ഭീഷണി വേണ്ട എന്നും നടി കൂട്ടിച്ചേർത്തു.












