പോലീസ് സേനക്കെതിരെ ഉയർന്നു വന്ന ആരോപണത്തിൽ പ്രതികരിച്ചു മന്ത്രി മുഹമ്മദ് റിയാസ്, സേനയിലെ പുഴുക്കുത്തുക്കളെ വെച്ച് പുറപ്പിക്കില്ലെന്നും, ഉപ്പ് തിന്നവർ തന്നെ വെള്ളം കുടിക്കുമെന്നും മന്ത്രി പറയുന്നു. ആര് തെറ്റ് ചെയ്യ്താലും അവർക്ക് ശിക്ഷ ഉണ്ടാകും, സംസ്ഥാനത്തെ പൊലീസ് സംവിധാനം ആകെ മോശമാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. കൂടാതെ യു ഡി എഫ് സർക്കാർ ഭരിക്കുന്ന സമയത്തു പോലീസിന്റെ സ്ഥിതി എന്താണെന്ന് എല്ലാവർക്കും അറിയാം മന്ത്രി പറയുന്നു.
ഇടതുപക്ഷ സര്‍ക്കാര്‍ വന്നശേഷം ജനകിയ പൊലീസ് സംവിധാനമായി മാറി. സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പൊലീസിന് നല്ല പങ്കു വഹിക്കേണ്ടി വന്നു മന്ത്രി പറയുന്നു.അതേസമയം എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആരോപണങ്ങള്‍ അന്വേഷിക്കും.












