News

എം ടി യുടെ ആരോഗ്യനില അതീവ ഗുരുതരം, ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്

എം ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരം. ശ്വസന-ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമേ ശരീരത്തെ മറ്റ് അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു.

അഞ്ചുദിവസമായി കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ നില അതീവ ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നുമുള്ള വിവരം പുറത്തുവിടുന്ന മെഡിക്കല്‍ ബുള്ളറ്റിൻ ആശുപത്രി അധികൃതർ പുറത്തിറക്കി. വിദഗ്ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

Most Popular

To Top