സിനിമ പ്രേമികൾക്ക് ഇതാ നല്ലൊരു പ്രഖ്യാപനം, രാജ്യത്തെ 4000 ത്തോളം സിനിമ സ്‌ക്രീനുകളിൽ 99 രൂപക്ക് സിനിമ ആസ്വദിക്കാനൊരു അവസരം, അതും മെയ് 31 നെ, മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സിനിമ ലൗവേര്‍സ് ഡേയായി മെയ് 31 ആചരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഓഫര്‍. ഈ ഓഫര്‍. പിവിആര്‍ ഇനോക്സ്, സിനിപോളിസ്, മിറാജ് സിനിമാസ് അടക്കം വിവിധ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ ഈ ഓഫര്‍ ലഭിക്കും എന്നാണ് റിപ്പോർട്ട്, മാർച്ച് മാസം മുതൽ മറ്റു ഭാഷകളിൽ വലിയ റിലീസുകൾ ഇല്ലാത്തതിനിൽ തീയിട്ടറുകളിൽ വലിയ പ്രതിസന്ധി നേരിട്ടിരുന്നു , അതുകൊണ്ടാണ് ഇങ്ങനെ നടത്തുന്നത് .
എന്നാല്‍ ജൂണ്‍ മാസത്തില്‍ വന്‍ റിലീസുകള്‍ പ്രഖ്യാപിച്ചതിനാല്‍ വലിയ പ്രതീക്ഷയിലാണ് തീയറ്റര്‍ സിനിമ വ്യവസായം. അതിന് മുന്നോടിയായി അളുകളെ തീയറ്ററിലേക്ക് ആകര്‍ഷിക്കാനാണ് സിനിമ ലൗവേര്‍സ് ഡേ നടത്തുന്നത് എന്നാണ് എംഎഐ വൃത്തങ്ങള്‍ പറയുന്നത്, ഇതിന്റെ ഒരു ലക്ഷ്യ൦ എന്ന് പറയുന്നത് എല്ലാ പ്രായത്തിലുള്ളവരെ ഒരുപോലെ തീയറ്ററുകളിൽ എത്തിക്കുക എന്നതാണ്, മെയ് 31 ന് ആണ് ഇത് പ്രതീക്ഷിക്കുന്നത് , എംഎഐ പ്രസിഡന്‍റ് കമൽ ജിയാൻചന്ദാനി ബിസിനസ് ലൈനിനോട് പറഞ്ഞു,കഴിഞ്ഞ വർഷം ഒക്ടോബറിൽ എംഎഐ ഇതുപോലെ ദേശീയ സിനിമാ ദിന നടത്തിയിരുന്നു. അന്ന് 99 രൂപയ്ക്ക് ഷോകള്‍ നടത്തിയപ്പോള്‍ രാജ്യത്തെ വിവിധ സ്‌ക്രീനുകളില്‍ ആ ദിവസം ആറ് ദശലക്ഷത്തോളം അധിക സിനിമ പ്രേമികള്‍ എത്തിയെന്നാണ് കണക്ക്.












