സംസ്ഥനത്ത് കാലവര്ഷത്തിന് ശക്തി കുറഞ്ഞതായി കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രം അറിയിപ്പിച്ചു, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ പല ജില്ലകളിലും യെല്ലോ , ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെക്കൻ ജില്ലകളിൽ പരക്കെ മഴ ഉണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അലർട്ടുകൾ ഒന്നും തന്നെ അറിയിച്ചിട്ടില്ല കാലാവസ്ഥ കേന്ദ്രം
എന്നാൽ ജൂലൈ നാലിനു ശേഷം കാലവർഷം വീണ്ടും സജീവമായേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്
എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട് . അതെ സമയം ഇന്നോ അടുത്ത ദിവസങ്ങളിലോ ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് ഇതുവരെയും കാലാവസ്ഥ കേന്ദ്രം നൽകിയിട്ടില്ല












