News

മോഹൻലാലിൻറെ വയനാട് സന്ദർശനം; നടൻ കാണിക്കുന്നത് ചീപ്പ് ഷോ, വിമർശനത്തിന് മറുപടിയുമായി  എഴുത്തുകാരന്റെ കുറിപ്പ് 

നടൻ മോഹൻലാൽ ദുരന്ത ഭൂമിയായ  വയനാട് സന്ദർശിച്ചതിന്റെ പേരിൽ പല കോണിൽ നിന്നും പല തരത്തിലുള്ള വിമർശനങ്ങളാണ് എത്തുന്നത്, ഇപ്പോൾ നടനെതിരെയുള്ള വിമർശനങ്ങൾക്ക് എഴുത്തുകാരൻ സന്ദീപ് ദാസ്, വയനാടുകാരുടെ ദുഃഖം പൂർണമായും മാറ്റാൻ അദ്ദേഹത്തിന് കഴിയില്ലായിരിക്കും. പക്ഷേ അവർക്ക് ചെറിയൊരു ആശ്വാസ൦ നല്കാൻ അദ്ദേഹത്തിന് സാധിക്കും എന്നാണ് സന്ദീപ് കുറിപ്പിൽ പറയുന്നത്. വയനാടിന്റെ മണ്ണിൽ അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമാണ് തോന്നിയത്

എന്നാൽ ചിലർ അദ്ദേഹത്തെ സോഷ്യൽ മീഡിയിൽ വിമര്ശിക്കുന്നതാണ് കണ്ടത്, ലാൽ കാണിക്കുന്നത് ചീപ്പ് ഷോ യാണ്, ലാലിൻറെ പട്ടാളവേഷത്തിൽ ചെളി പുരണ്ടില്ല, അയാൾ അവിടെ പോയി എന്ത് കാട്ടാനാണ്, എന്നാണ് വിമർശനങ്ങൾ, മോഹൻലാലിന് മറ്റുള്ള സൈനികരെപ്പോലെ പ്രവർത്തിക്കാൻ കഴിയില്ല എന്ന കാര്യം എല്ലാവർക്കും അറിയാം.

കണ്ണുനീർ കൊണ്ട് പ്രളയം ഉണ്ടായ സ്ഥലത്തെ ഒരു ചെറുപുഞ്ചിരി ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് ലാൽ ആ ദുരന്തഭൂമിയിൽ എത്തിയത് അങ്ങനെ നിങ്ങൾക്ക് പോസിറ്റീവ് ആയി കണ്ടുകൂടെ, രണ്ടായിരത്തോളം ആളുകളാണ് വയനാടിന്റെ മുക്തിക്കുവേണ്ടി പ്രയത്നിക്കുന്നത്. സൈനികരും മറ്റുള്ള ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്, അവർക്കെലാം ഒരു ഊർജം പകരാൻ അദ്ദേഹത്തിന് സാധിക്കും , അദ്ദേഹം അധവാ ആ ദുരന്ത ഭൂമിയിൽ ചെന്നില്ലായിരുന്നെങ്കിൽ മറ്റൊരു രീതിയിലായിരിക്കും വിമർശനം ഉണ്ടാകുന്നത്

ഇയാൾക്ക് എന്തിനാണ് കേണൽ പദവി കൊടുത്തത് ”എന്ന് പലരും ചോദിക്കുമായിരുന്നു! ലാൽ എന്ത് ചെയ്താലും അതിൽ ഒരു നെഗറ്റീവ് ആണ് ചിലർ കാണുന്നത് , ഈ പ്രവണത ശരിയല്ല എന്നാണ് കുറിപ്പിൽ പറയുന്നത്, അങ്ങനെ മോഹൻലാലിനെ അനുകൂലിച്ചു മറ്റു ചിലരും കുറിപ്പുകൾ പങ്കുവെക്കുന്നുണ്ട്

Most Popular

To Top