ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങൾക്ക് ഒടുവില്‍ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലുണ്ടായ വിവാദങ്ങൾക്കിടെ ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളുടെ മുന്നിലെത്തുന്നത്. തിരുവനന്തപുരത്തുവച്ച് ഇന്ന് ഇച്ചയ്ക്കാണ് താരം മാധ്യമങ്ങളെ കാണുക.
കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കെസിഎൽ ലോഞ്ചിംഗിനായി എത്തുന്ന താരം ഉച്ചയ്ക്ക് 12 മണിയോടെ ഹോട്ടൽ ഹയാത്തിൽ വച്ചാവും മാധ്യമങ്ങളെ കാണുക. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ‘എഎംഎംഎ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.