കന്യാകുമാരി വിവേകാനന്ദ പാറയിലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം വിലക്കാൻ കഴിയില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ. അദ്ദേഹം ധ്യാനം നടത്തുന്നത് തെരെഞ്ഞെടുപ്പ് പ്രചാരണമായി കണക്കാക്കാൻ ആവില്ലെന്ന് കമീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ ഈ അവസാന നിമിഷത്തിലെ മോദിയുടെ ധ്യാനം പെരുമാറ്റ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്സും തൃണമൂൽ കോൺഗ്രസ്സും പരാതി നൽകിയിരുന്നു, മോദിയുടെ ധ്യാനം വിലക്കണം എന്നായിരുന്നു പരാതി , ഇപ്പോൾ ഈ പരാതിയാണ് കമ്മീഷൻ തള്ളിയിരിക്കുന്നത് , എന്നാൽ മോദിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങളുടെ വീഡിയോ സംപ്രേഷണം ചെയുന്നത് തടയണമെന്നാവശ്യപ്പെട്ടു സി പി ഐ എം തമിഴ് നാട് സെക്രട്ടറി കമ്മീഷനെ കത്ത് നൽകിയിരുന്നു
ഈ ധ്യാനം തെരഞ്ഞെടുപ്പ് അവസാനിക്കും മുൻപ് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും സിപിഎം പറയുന്നു. മോദി ഇന്ന് വൈകിട്ടോടെയാണ് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ എത്തുക. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിലേക്ക് പോവുക. കന്യാകുമാരി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷം വിവേകാനന്ദപ്പാറയിൽ നരേന്ദ്രമോദി ധ്യാനം ഇരിക്കും. മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം. ഒന്നാം തീയതി ഉച്ചകഴിഞ്ഞ് നരേന്ദ്ര മോദി ദില്ലിയിലേക്ക് മടങ്ങിപ്പോകും












