News

മോദി എന്റെ ശത്രുവല്ല, അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിനോടാണ് വിയോജിപ്പ് – രാഹുല്‍ ഗാന്ധി

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുന്നില്ലെന്നും എന്നാൽ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിനോട് മാത്രമാണ് വിയോജിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൻ്റെ നാല് ദിവസത്തെ യുഎസ് സന്ദർശനത്തിനിടെ തിങ്കളാഴ്ച വാഷിങ്ടണില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ വേർതിരിച്ച് കാണുക എന്ന തെറ്റിദ്ധാരണയാണ് ബി.ജെ.പിക്കും ആർ.എസ്.എസിനുമുള്ളതെന്നും, മോദിയെയും ബിജെപിയെയും ഇന്ത്യയിൽ ആരും ഭയക്കുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

മോദി തന്റെ ശത്രുവല്ലെന്നും  മോദിയോട് എനിക്ക് വിദ്വേഷമൊന്നുമില്ല. എന്റേതില്‍നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റേത്. അതിനോട് ഞാൻ യോജിക്കുന്നില്ല, അദ്ദേഹത്തിനെതിരെ  എന്ന നിലപാടിനേക്കാൾ എത്രയോ മികച്ചതാണ് എന്റെ രീതിയെന്ന് ഞാൻ കരുതുന്നു രാഹുൽ പറഞ്ഞു.

Most Popular

To Top