ദുരന്ത ഭൂമിയായ വയനാട്ടിലേക്ക് പോകവേ ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെ വാഹനം അപകടത്തിൽപെട്ടു, മഞ്ചേരിയിൽ വെച്ചായിരുന്നു അപകടം നടന്നിരുന്നത്, ഇന്ന് 7 . 30 ഓടെയാണ് അപകടം സംഭവിച്ചത്, രണ്ടു ബൈക്കും മന്ത്രിയുടെ വാഹനവും തമ്മിൽ ആയിരുന്നു കൂട്ടിയിടി നടന്നിരുന്നത്, മന്ത്രിയെയും, ബൈക്ക് യാത്രികരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രി വീണാ ജോർജിന്റെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ബൈക്കിലുണ്ടായിരുന്നവർക്ക് സാരമായി പരുക്കേറ്റെന്നാണ് വിവരം, എന്നാൽ ബൈക്കിലുണ്ടായിരുന്നു സ്ത്രീയുടെ തലക്ക് സാരമായ പരുക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ ആശുപത്രിയിലാണ് എത്തിച്ചിരിക്കുന്നത്.












