വയനാട് മുണ്ട കൈയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ പരിക്കേറ്റവർക്കായി താത്കാലിക ആശുപത്രി സംവിധാനം ഒരുക്കുന്നു എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്, ചൂരൽ മല പള്ളിയിലും ,മദ്രസയിലും, പോളിടെക്നിക്കിലുമാണ് ആശുപത്രി സംവിധാനം ഒരുക്കുന്നത്. ഇതുവരെയും 73 മരണമാണ് അവിടെ സ്ഥിതികരിച്ചിരിക്കുന്നത്. എന്നാൽ അവിടെ ഇനിയും 250 പേര് കുടുങ്ങി കിടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
മന്ത്രി വീണ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പുതല ക്രമീകരണങ്ങള്‍ വിലയിരുത്തി, ഈ മേഖലയിൽ താത്കാലിക ആശുപത്രികൾ സജ്‌ജമാക്കാൻ ആണ് മന്ത്രിയുടെ നിർദേശം. കൂടാതെ ഈ മേഖലയിലെ നിലവിലെ ആശുപത്രികളുടെ ഒഴിഞ്ഞ കിടക്കകളുടെ എണ്ണം എടുക്കുമെന്നും മന്ത്രി പറയുന്നു.
കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ മന്ത്രി വിശദമാക്കി, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായമായി 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. മലയോര മേഖലയില്‍ ഉള്‍പ്പെടെ എത്തിച്ചേരാന്‍ കഴിയുന്ന കഴിയുന്ന കനിവ് 108 ആംബുലന്‍സിന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കി












