News

നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം രൂപ പ്രതിഫലം, പ്രമുഖ നടിക്കെതിരെ തുറന്നടിച്ച്‌ മന്ത്രി വി ശിവൻകുട്ടി

സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന്റെ ഉൽഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള സ്വാഗത നൃത്തം പഠിപ്പിക്കുന്നതിന് അഞ്ചുലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ട പ്രമുഖ നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.  നടി വന്ന വഴി മറക്കരുതെന്നും ഇത്തരം ആളുകള്‍ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണെന്നും മന്ത്രി വിമർശിച്ചു.

വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ വേദനിപ്പിച്ച സംഭവമാണിത്. കലോത്സവ വേദിയിലൂടെ എത്തി സിനിമയില്‍ വളർന്ന ആളില്‍ നിന്നാണ് ഈ പെരുമാറ്റമുണ്ടായത്. അഞ്ച് ലക്ഷം കൊടുക്കാനില്ലാത്തതല്ല, പക്ഷേ കൊടുക്കില്ലെന്നാണ് തീരുമാനം. എന്നാല്‍ നടിയുടെ പേര് പരാമർശിക്കാതെയാണ് മന്ത്രിയുടെ വിമർശനം. ഓണാഘോഷത്തിന് ഫഹദ് ഫാസില്‍ വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയാണെന്നും മന്ത്രി പറയുന്നു.

Most Popular

To Top