News

മിൽമയിൽ ഒരു വിഭാഗം തൊഴിലാളികൾ നടത്തിയ സമരം ഒത്തുതീർപ്പായി; പാൽ വിതരണം പുനരാരംഭിച്ചു

മിൽമയിൽ ഒരു വിഭാഗം തൊഴിലാളികൾ നടത്തിയ സമരം ഒത്തുതീർപ്പായി. ചൊവ്വാഴ്ച രാവിലെ സ്തംഭിച്ച പാൽ വിതരണം രാത്രി വൈകി പുനരാരംഭിച്ചു. ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചെന്നും ഇത് എഴുതിനൽകാമെന്നും ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചതെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി. അർഹതപ്പെട്ട ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബോർഡ് ചേർന്ന് തീരുമാനമെടുക്കും.

മിൽമ തിരുവനന്തപുരം മേഖലാ യൂണിയനു കീഴിലുള്ള അമ്പലത്തറ, കൊല്ലം, പത്തനംതിട്ട ഡയറികളുടെ പ്രവർത്തനം തൊഴിലാളികളുടെ സമരം കാരണം തടസ്സപ്പെട്ടിരുന്നു. ഇതോടെ പാക്കറ്റുകളിലാക്കിയ ലക്ഷക്കണക്കിന് ലിറ്റർ പാൽ ‍ഡെയറികളിൽനിന്ന് ചൊവ്വാഴ്ച പുറത്തേക്കുപോയില്ല. എന്നാൽ, സംഭരണത്തിനു തടസ്സമുണ്ടായില്ല.

മിൽമ മാനേജ്മെൻ്റുമായി നടത്തിയ ച‍ർച്ചയിൽ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ്, മാനേജിങ് ഡയറക്ടർ പി.മുരളി, മിൽമയിലെ ഐ.എൻ.ടി.യു.സി. യൂണിയനെ പ്രതിനിധാനംചെയ്ത് വി.ജെ.ജോസഫ്‌, സി.ഐ.ടി.യു.വിനായി എസ്.സലീം എന്നിവർ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top