Film news

സുമിത്ര വിവാഹിതയായി, വരൻ കുടുംബവിളക്കിന്റെ ക്യാമറാമാൻ

പ്രേഷകരുടെ പ്രിയ താരം മീര വാസുദേവന്‍ വിവാഹിതയായിരിക്കുകയാണ്. കുടുംബവിളക്ക് പരമ്പരയുടെ ഛായാഗ്രാഹകനായ വിപിന്‍ ആണ് വരന്‍. ഇരുവരുടെയും വിവാഹം കഴിഞ്ഞ മാസം നടന്നിരുന്നു എങ്കിലും വിവാഹം രജിസ്റ്റർ ചെയ്തത് കഴിഞ്ഞ ദിവസം ആണ്. അതിനു ശേഷം മീര തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടിയാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ ഒരു വർഷക്കാലമായി ഇരുവരും അടുപ്പത്തിൽ ആയിരുന്നു എന്നും മീര പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

മീരയുടെ പോസ്റ്റ് ഇങ്ങനെ, ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. മീര വാസുദേവന്‍ എന്ന ഞാനും വിപിന്‍ പുതിയങ്കവും 21-4-2024 ന് കൊയമ്ബത്തൂര്‍ വച്ച്‌ വിവാഹിതരായി. ഇന്ന് ദമ്ബതിമാരായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വിപിനെ നിങ്ങള്‍ക്കായി പരിചയപ്പെടുത്താം. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് അദ്ദേഹം. രാജ്യാന്തര പുരസ്‌കാരം ലഭിച്ചിട്ടുള്ള ഛായാഗ്രാഹകനാണ്. വിപിനും ഞാനും 2019 മെയ് മുതല്‍ ഒരു പ്രൊജക്ടില്‍ തന്നെ വര്‍ക്ക് ചെയ്തു വരികയായിരുന്നു. കഴിഞ്ഞൊരു വര്‍ഷമായി അടുപ്പത്തിലായിരുന്നു.

ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങളും രണ്ടോ മൂന്നോ സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ. എന്റെ പ്രൊഫഷണല്‍ യാതയിലുടനീളം പിന്തുണയായി കൂടെ ഉണ്ടായിരുന്ന എന്റെ അഭ്യുദേയകാംഷികളോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും മീഡിയയോടും ഈ സന്തോഷ വാര്‍ത്തപങ്കുവെക്കുന്നു. അതേ സ്‌നേഹവും പിന്തുണയും എന്റെ ഭര്‍ത്താവിനും ഉണ്ടാകണം. സ്‌നേഹത്തോടെ മീര വാസുദേവനും വിപിന്‍ പുതിയങ്കവും എന്നുമാണ് വിവാഹ ചിത്രങ്ങൾക്കൊപ്പം മീര പങ്കുവെച്ച കുറിപ്പ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top