News

വിഴിഞ്ഞം പദ്ധതി; മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി മേയർ ആര്യ  രാജേന്ദ്രൻ 

വിഴിഞ്ഞം പദ്ധതി ഉത്ഘാടനത്തിന് എത്തിയ മുഖ്യ മന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഇംഗ്ളീഷ് ഭാഷയിലായിരുന്നു മേയറുടെ പ്രശംസ .  if  determination  was  a  person യെന്നായിരുന്നു മേയറുടെ പ്രശംസ, നിശ്ചയദാർഢ്യം മനുഷ്യരൂപം പൂണ്ടാൽ അത് പിണറായി വിജയനായിരിക്കും എന്ന് പ്രശംസിച്ച് ഒരു ഫോട്ടോയാണ് മേയർ പങ്കുവച്ചത്. വിഴിഞ്ഞത്ത് മുഖ്യമന്ത്രി നിൽക്കുന്നതാണ് ചിത്രം.

വിഴിഞ്ഞം തുറമുഖം യാതാർഥ്യമായതിന് പിന്നാലെ മുഖ്യ മന്ത്രി പിണറായി വിജയനെയും, മന്ത്രി ഉമ്മൻ ചാണ്ടി യെയും പ്രശംസിച്ചു കൊണ്ട് സ്‌പീക്കർ എ എൻ ഷംസീർ രംഗത്തു എത്തി, വഴിഞ്ഞം തുറമുഖത്തിന്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നേതൃത്വം പോർട്ടിന്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നുവെന്ന് എഎൻ ഷംസീർ പറഞ്ഞു.മുഖ്യ മന്ത്രി നല്ല ദൃഢനിശ്ചയത്തോടു മുന്നോട്ട് പോയെന്നും ഷംസീർ പറഞ്ഞു

Most Popular

To Top