മാസപ്പടി ആരോപണം വീണ്ടും മാത്യു കുഴൽനാടൻ എം എൽ എ നിയമ സഭയിൽ ഉന്നയിച്ചു, വ്യവസായ വകുപ്പിന് കുറിച്ച് പറയുന്നതിനിടയിലാണ് മന്ത്രിയുടെ മകളുടെ പുതിയ ആരോപണം ഉന്നയിച്ചത്. എല്ലാ മാസവും മന്ത്രിയുടെ മകൾ വീണ അനാഥാലയത്തിൽ നിന്നും പണം കൈപ്പറ്റി എന്നുള്ള രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ വ്യക്തമാകുന്നു എന്നാണ് മാത്യു പറയുന്നത്. കോടതിയിൽ നിൽക്കുന്ന ഈ കാര്യം ഇപ്പോൾ വീണ്ടും സഭയിൽ പറയേണ്ട എന്ന് സ്പീക്കർ എ എൻ ഷംസീർ മൈക്ക് ഓഫ് ചെയ്യ്തു.
മാസപ്പടിയിൽ താൻ ഉന്നയിച്ച കാര്യങ്ങൾ ഉറച്ചു നില്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മാത്യു കാര്യങ്ങൾ അവതരിപ്പിച്ചത്, എന്നാൽ സ്‌പീക്കർ ചാനലിനും സോഷ്യൽ മീഡിയക്കും വേണ്ടി നിയമസഭയിൽ പ്രസംഗിക്കാൻ പാടില്ലെന്ന് ഓർമ്മിപ്പിച്ചു. എന്നാൽ അദ്ദേഹം പിന്മാറിയില്ല. കോടതിയിൽ നിക്കുന്ന ഈ കേസ് ഇപ്പോൾ വീണ്ടു൦ ഉന്നയിക്കേണ്ട എന്നരീതിയിൽ ആയിരുന്നു സ്പീക്കർ മാത്യവിന്റെ മൈക്ക് ഓഫ് ചെയ്യ്തത്












