റിയൽ എസ്റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം ആട്ടൂർ മുഹമ്മദി എന്ന മാമി (56 ) കാരൻ മിസ്സിംഗ് കേസിൽ ഗുരുതര വീഴ്ച്ച എന്നും അതിനാൽ തങ്ങൾ ഈ കേസ് ക്രൈം ബ്രാഞ്ചിന് നൽകുന്നു എന്നും മാമിയുടെ കുടുംബക്കാർ. മാമിയുടെ തിരോധാനത്തില്‍ പോലീസിനുണ്ടായ വീഴ്ചകളും സംശയങ്ങളുമായി കേസ് പുതുതായി ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ പരാതിയുമായി എത്തി കുടുംബം.
ഇപ്പോളുള്ള പുതിയ അന്വേഷണ സംഘത്തില്‍ തങ്ങൾക്ക് വിശ്വാസമുണ്ട്. കുടുംബത്തിൻ്റേയും ആക്ഷൻ കമ്മിറ്റിയുടേയും നിരന്തര ഇടപെടൽ മൂലമാണ് ഇപ്പോൾ കേസിൽ ക്രൈംബ്രാഞ്ച് സംഘം എത്തിയത്. കഴിഞ്ഞ വര്ഷം ഓഗസ്റ്റിൽ ആയിരുന്നു മാമിയെ കാണാതായത്. ഈ മിസ്സിംഗ് കേസിന്റെ തുടക്കം മുതലുള്ള പോലീസ് അന്വേഷണത്തിൽ അലംഭാവം ഉണ്ടായിട്ടുണ്ടെന്ന് ആട്ടൂർ മുഹമ്മദിയുടെ കുടുംബം പറയുന്നുണ്ട്.
കിട്ടിയ വിവരങ്ങളൊന്നും കുടുംബത്തിനോട് പറഞ്ഞില്ല. സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചു തന്നില്ല. ആരെയെങ്കിലും ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ അക്കാര്യം ചോര്‍ന്നു എന്നുപോലും സംശയിക്കുന്നെന്നും മാമിയുടെ മകള്‍ അദീബ പറഞ്ഞു












