സംസാരിക്കുന്നതിനിടയിൽ മൈക്ക് ഒഫാക്കിയതായി ആരോപണം , നീതി ആയോഗ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാൻ അനുവദിച്ചത്. എനിക്ക് മുമ്പ് സംസാരിച്ചവരെല്ലാം പത്ത് മുതൽ ഇരുപത് മിനിറ്റ് വരെ സംസാരിച്ചു. താന്‍ വിമര്‍ശനം ഉന്നയിച്ച് സംസാരിയ്ക്കുമ്പോള്‍ മൈക്ക് ഒഫാക്കിയതായി മമതാ ബാനര്‍ജി യോഗത്തില്‍ നിന്ന് ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് നിതി ആയോഗ് യോഗം ബഹിഷ്കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മുഖ്യമന്ത്രിമാർ തീരുമാനിച്ചിരുന്നു. എന്നാൽ, യോഗത്തിൽ പങ്കെടുക്കുമെന്നും പ്രതിപക്ഷ സംസ്ഥാനങ്ങൾ അനുഭവിക്കുന്ന വിവേചനം ചൂണ്ടിക്കാട്ടുമെന്നായിരുന്നു മമതയുടെ നിലപാട്. എന്നാൽ തന്നെ സംസാരിക്കാൻ അവർ അനുവദിച്ചില്ല. ഇത് അപമാനകരമാണ്, ബംഗാളിനോട് മാത്രമല്ല, എല്ലാ പ്രാദേശിക പാർട്ടികളോടുമുള്ള അപമാനമാണ്. രാഷ്ട്രീയപക്ഷാതപരമായിരുന്നു ബജറ്റെന്ന് ഞാൻ യോഗ്തിൽ പറഞ്ഞതായി -മമത പറഞ്ഞു .
