കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യ മന്ത്രി മമത ബാനർജി ബംഗ്ലാദേശിൽ നിന്നുള്ള ജനങ്ങൾക്ക് ആവശ്യമെന്ന് തോന്നിയാൽ അവർക്ക് അഭയം നൽകുമെന്ന് പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ മന്ത്രിയുടെ ഈ പ്രസ്താവനയിൽ വിശദീകരണം തേടുകയാണ് ഗവർണ്ണർ സി വി ആനന്ദ് ബോസ് , വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്രത്തിന്റെ പ്രത്യേക അവകാശമാണെന്ന് രാജ്ഭവന്‍ വ്യക്തമാക്കി.കൊൽക്കത്തയിലെ റാലിക്കിടയിൽ ആയിരുന്നു മമ്തയുടെ ഈ പ്രസ്താവന
വിദേശത്തു നിന്ന് വരുന്ന ആളുകളെ താമസിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനാ വിഷയമാണ്. ബംഗ്ലാദേശികള്‍ക്ക് അഭയം നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഗുരുതരമായ ഭരണഘടനാ ലംഘനത്തെ സൂചിപ്പിക്കുന്നു എന്നാണ് ഗവര്‍ണര്‍ സി.വി. ആനന്ദബോസ് വ്യക്തമാക്കിയ്തു .ഭരണ ഘടന ആർട്ടിക്കിൾ 167 പ്രകാരം റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണ്ണർ മന്ത്രിയോട് ആവശ്യപ്പെട്ടു
ബംഗ്ലാദേശിലെ സംഘര്‍ഷത്തിനിടെ അക്രമിക്കപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും അഭയാര്‍ത്ഥികളോട് ബഹുമാനത്തോടെ പെരുമാറും. ബംഗ്ലാദേശില്‍ ബന്ധുക്കള്‍ കുടുങ്ങിക്കിടക്കുന്ന ബംഗാള്‍ നിവാസികള്‍ക്ക് പൂര്‍ണ സഹകരണവും നല്‍കുമെന്നും മമത ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞു.
