യുദ്ധമുഖമടക്കമുള്ള സ്ഥലങ്ങളിലേക്ക് സൈന്യത്തിന് വഴിയൊരുക്കുന്ന സൈന്യത്തിന്റെ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിന് ഒരിക്കലും വയനാട് മറക്കില്ല. അവർ ഒരുക്കിയ ബെയിലി പാലത്തിലൂടെ ആണ് ഇപ്പോൾ ഇവിടുത്തെ രക്ഷാപ്രവർത്തനം എളുപ്പമാകുന്നത്. ഇതില്‍ എന്‍ജിനിയറിങ് സംഘത്തിലെ ഏക വനിതാ ഉദ്യോഗസ്ഥയായ മേജര്‍ സീത ഷെല്‍ക്കെയാണ് ബെയ്‌ലി പാലം നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.ശരിക്കും എൻജിനിയറിങ് സംഘത്തിലെ പെൺപുലി
പ്രത്യേക പരിശീലനം ലഭിച്ച മദ്രാസ് സാപ്പേ ഴ്സ് എന്ന ഗ്രൂപ്പ് . ഇവര്‍ യുദ്ധമുഖത്ത് ആദ്യമെത്തി സൈന്യത്തിന് വഴിയൊരുക്കുക, പാലങ്ങള്‍ നിര്‍മിക്കുക, കുഴി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ ഇറങ്ങാറുണ്ട്, വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് കര്‍ണാടക,കേരള സബ് ഏരിയാ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വിനോദ് ടി. മാത്യുവിന്റെ നേതൃത്വത്തിലുള്ള 70 അംഗസംഘമാണ് ഇതിലുള്ളത്.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഒറ്റപ്പെടുത്തിയ മുണ്ടക്കൈയെ ചൂരല്‍മലയുമായി ബന്ധിപ്പിച്ചാണ് മേജര്‍ സീത ഷെല്‍ക്കെയുടെ നേതൃത്വത്തില്‍ ബെയ്‌ലി പാലം നിര്‍മിച്ചിരിക്കുന്നത്. ലൈറ്റിന്റെ വെട്ടത്തില്‍ അര്‍ദ്ധരാത്രിയും ജോലികള്‍ നടത്തിയാണ് പാലം 36 മണിക്കൂറിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്ന് നല്‍കിയിരിക്കുന്നത്.പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുതിയവേഗം കൈവരിച്ചിട്ടുണ്ട്
