പ്രയാഗ്‌രാജില്‍ മഹാകുംഭ മേളയോടനുബന്ധിച്ച് വന്‍ ഗതാഗതകുരുക്ക്. കോടിക്കണക്കിന് ഭക്തജനങ്ങളാണ് ഇവിടേക്ക് ഓരോദിവസവും എത്തിച്ചേരുന്നത്. വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. തീർത്ഥാടകരെ നിയന്ത്രിക്കുന്നതിനായി പ്രേത്യേക സംജ്ജീകരണങ്ങളാണ് ഏർപ്പാടാക്കിയിരിക്കുന്നത്. ട്രാഫിക് ജാം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും 4 മണിക്കൂറിന്റെ യാത്രക്ക് 12 മണിക്കൂറോളം എടുത്തതായി തീര്‍ഥാടകരിൽ ഒരാൾ പറഞ്ഞു.
ജനങ്ങള്‍ക്ക് നല്‍കുന്ന ട്രാഫിക് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റേയിൽവേ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ റെയിൽവേയുടെ ഭാഗമായുള്ള പ്രധാന നഗരങ്ങളിൽ നിന്ന് 28 അധിക ട്രെയിൻ സർവീസുകളാണ് ആരംഭിച്ചത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും കഴിഞ്ഞ ദിവസം കുംഭമേളയിൽ പങ്കെടുത്തിരുന്നു. ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് രാഷ്‌ട്രപതി എക്സിൽ കുറിച്ചു.