News

വയനാട്‌ ദുരന്തത്തിൽ  1200  കോടി രൂപയുടെ നഷ്ടമെന്ന് സർക്കാരിന്റ പ്രഥമിക കണക്ക്; പൂർണ്ണമായ കണക്കുകൾ ലഭ്യമായോ എന്ന് ഹൈ കോടതി 

വയനാട്‌ ദുരന്തത്തിൽ 1200  കോടി രൂപയുടെ നഷ്ട൦ ൦ സംഭവിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈ കോടതിയിൽ, കൂടാതെ പൂർണമായ കണക്കുകൾ ഇനിയും സമർപ്പിക്കാമെന്നും സർക്കാർ അറിയിച്ചു, എന്നാൽ ഹൈ കോടതി ഇനിയും വയനാട്‌ പോലൊരു ദുരന്തം ഉണ്ടാകരുതെന്നും അഭിപ്രയപെട്ടു.സമാനമായ ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ഒപ്പം ഉണ്ടാവണമെന്നും ജസ്റ്റിസുമാരായ എ.കെ ജയശങ്കർ നമ്പ്യാർ ,വി.എം. ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

വയനാട് ഉരുൾപൊട്ടലുമായി  ബന്ധപെട്ടു സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു കോടതി, പുനരധിവാസ കാര്യങ്ങള്‍ പൂർത്തിയാകുന്നതിനൊപ്പം മറ്റു സ്ഥലങ്ങളിലെ സാഹചര്യങ്ങൾ കൂടി വിലയിരുത്തണം. വയനാട്ടിലെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ പഠിച്ചും വിലയിരുത്തിയും ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാകാതിരിക്കാനും നടപടി എടുക്കണം ,പുനരധിവാസം, മറ്റ് അപകട മേഖലകൾ, മഴയുടെ തീവ്രത തുടങ്ങിയ കാര്യങ്ങളിലെല്ലാം ആഴ്ച തോറും കോടതിയിൽ റിപ്പോർട്ട്  ചെയ്യണം.

വയനാട് 1200 കോടി രൂപയുടെ പ്രാഥമിക നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് അന്തിമമല്ല എന്ന് സർക്കർ അറിയിച്ചിട്ടുണ്ട്, 1055 വീടുകള്‍ ഇവിടെ വാസയോഗ്യമല്ലാതായി. 231 പേർ മരിച്ചിട്ടുണ്ട്, 128 പേരയാണ് കാണാതായിട്ടുള്ളത്.

Most Popular

To Top