വിവിധ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു, തൃശൂർ പാവറട്ടിയിൽ യു ഡി എഫിന്റെ സീറ്റ് ബി ജെ പി നേടിയെടുത്തു. അതുപോലെ ആലപ്പുഴ ചെറിയനാട് പഞ്ചായത്തിലെ സ് പി എംമ്മിന്റെ സീറ്റ് പിടിച്ചെടുത്തു ബി ജെ പി. പതിറ്റാണ്ടുകളായി മലപ്പുറത്ത് സി പി ഐ എം ജയിക്കുന്ന രണ്ടു സീറ്റുകൾ ആണ് ബി ജെ പി പിടിച്ചെടുത്തിരിക്കുന്നത് ശരിക്കും മലപ്പുറത്ത് സി പി എം നെ ഒരു വലിയ തിരിച്ചടി തന്നെയാണ്.
ജില്ലയിൽ 3 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റുകൾ നിലനിർത്തി എൽഡിഎഫ്. മൂന്നു സീറ്റുകളിലും സി പി എം സ്ഥാനാർത്ഥികൾ ജയിച്ചു, ഒരു ഭരണ മാറ്റത്തിന് വഴി ഒരുക്കുന്നതല്ലാ ഈ തെരെഞ്ഞെടുപ്പ് ഫലം. തലശ്ശേരി നഗരസഭ വാർഡ് 18 പെരിങ്കളത്ത് സിപിഎമ്മിലെ എം.എ.സുധീശൻ 237 വോട്ടുകൾക്ക് ജയിച്ചു.
കല്യാട് പഞ്ചായത്ത് ഒന്നാം വാർഡ് മണ്ണേരിയിൽ സിപിഎമ്മിലെ കെ.വി.സവിത 86 വോട്ടിനു ജയിച്ചു. മലപ്പുറം ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനു കനത്ത തിരിച്ചടി.മുന്നിയൂർ പഞ്ചായത്തിൽ 6 പതിറ്റാണ്ടായി സിപിഎം ജയിക്കുന്ന വാർഡിൽ യുഡിഎഫ് സ്വതന്ത്ര 143 വോട്ടിനു ജയിച്ചു. വട്ടംകുളം പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സിപിഎം വിമതൻ വിജയിച്ചു.












