Film news

പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനില്‍ നിലവിൽ ഞാൻ ഭാഗമല്ല; ലിജോ ജോസ് പെല്ലിശ്ശേരി

ആഷിക് അബുവിന്റെ നേതൃത്വത്തിൽ സിനിമാ മേഖലയിൽ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ താനില്ലെന്ന്  ലിജോ ജോസ് പെല്ലിശ്ശേരി. താൻ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ ഭാ​ഗമല്ലെന്ന് ലിജോ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ ഞാൻ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല. എന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

 

Most Popular

To Top