ട്രോളിംഗ് നിരോധനം വരുന്നതിനു മുൻപ് തന്നെ ദുരിതത്തിലായിരിക്കുകയാണ് കോഴിക്കോട്ട് തീരമേഖല, ലൈസൻസ് ഫീസ് കുത്തനെ ഉയർത്തിയ തോട് പല ബോട്ടുകളും മാസങ്ങളായി കരക്കടിപ്പിച്ചിട്ടിരിക്കുകയാണ് , ലൈസന്‍സില്ലാതെ കടലില്‍ പോകുന്ന ബോട്ടുകള്‍ക്ക് 90000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. 15 മീറ്ററില്‍ താഴെ മോട്ടോര്‍ എന്‍ജിന്‍ ഘടിപ്പിച്ച ചെറിയ ബോട്ടുകള്‍ക്ക് 2110 രൂപയായിരുന്നു മുന്‍പ് ഫീസ്, എന്നാൽ
ഇപോൾ അത് ഒറ്റയടിക്ക് 26250 രൂപയാക്കി ഉയര്‍ത്തിയത്. 12 നോട്ടിക്കല്‍ മൈല്‍ വരെയാണ് ഇവര്‍ക്ക് സഞ്ചരിക്കാവുന്ന ദൂരം, ഈ ദൂരത്തിനിടയില്‍ തുഛമായ മീന്‍ മാത്രമേ കിട്ടുകയുള്ളുവെന്നിരിക്കെ എങ്ങനെയാണ് ഇത്രയും വലിയ തുക ലൈസന്‍സായി നൽകുന്നതെന്നാണ് മൽസ്യ തൊഴിലാളികളുടെ ചോദ്യം , ഇപ്പോൾ കാലവസ്ഥയുടെ മുന്നറിയിപ്പ് കാരണം പലപ്പോഴു ഇവർക്ക് കടലിൽ പോകാൻ കഴിയുന്നില്ല. ഇപ്പോൾ കടലിൽ പോക്ക് പോലും പലരും നിറുത്തിയിരിക്കുകയാണ് .












