News

കരുണാകരന്റെ മകൻ കെ മുരളീധരൻ ഏത് സീറ്റിലും ഫിറ്റാണ്; പി കെ കുഞ്ഞാലികുട്ടി 

കരുണാകരന്റെ മകൻ കെ മുരളീധരൻ ഏതു സീറ്റിലും ഫിറ്റാണ് എന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി, വയനാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രെസ് തന്നെ മത്സരിക്കും, രാജ്യസഭാ സീറ്റ് തന്നെയാണ് ലീഗിന്റെ ആവശ്യം. ഇന്‍ഡ്യ’ സഖ്യം എല്ലാ കാലത്തും പ്രതിപക്ഷത്ത് ഇരിക്കില്ല. ലീഗിന്റെ രാജ്യസഭ സീറ്റില്‍ തീരുമാനം തങ്ങള്‍ എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട്ടില്‍ കെ മുരളീധരനെ പരിഗണിക്കണമെന്ന ചര്‍ച്ച കോണ്‍ഗ്രസിനുള്ളില്‍ ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് മുരളീധരന് പിന്തുണയുമായി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുക്കുന്നത്, എന്നാൽ മുരളീധരനെ വടകരയില്‍നിന്ന് തൃശ്ശൂരിലേക്ക് മാറ്റിയതില്‍ പാര്‍ട്ടിക്കുള്ളിലും പ്രതിഷേധം ഇപ്പോളും  പുകയുന്നുണ്ട്.ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരേ നഗരത്തില്‍ പോസ്റ്ററുകളും കഴിഞ്ഞ ദിവസം  വന്നു.

അതിനാല്‍ പാര്‍ട്ടിയില്‍ കലഹം രൂക്ഷമാകുന്നതിനിടെ മുരളീധരന് ഉടന്‍ അര്‍ഹമായ പരിഗണ നല്‍കി പ്രതിസന്ധി പരിഹരിക്കുകയെന്നതായിരിക്കും നേതൃത്വത്തിന് മുന്നിലുള്ള ഏകപോംവഴി. അതിനാല്‍ ഒഴിവുവരുന്ന വയനാട് സീറ്റിലേക്ക് അദ്ദേഹത്തെ പരിഗണിക്കാന്‍ സധ്യതയേറെയാണ്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top