പുതിയ ശുദ്ധജല വിതരണ സംരംഭവവുമായി കെ.എസ്.ആർ.ടി.സി. യാത്രക്കാർക്ക് ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്നാണ് പുതിയ കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ നടപടി ക്രമങ്ങൾ ഒക്കെ ഇതിനോടകം തുടങ്ങി കഴിഞ്ഞു. ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർഫാസ്റ്റ് മുതൽ മുകളിലേക്കുള്ള സർവീസുകളിൽ ശുദ്ധമായ കുടിവെളം എത്തിക്കുക എന്നതാണ് പദ്ധതി.
ഇത് കൂടാതെ കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി സ്റ്റാന്റുകളിലും ഈ സംവിധാനത്തിൽ ശുദ്ധജലം ലഭ്യമാക്കും. മാത്രമല്ല, ബള്‍ക്ക് പർച്ചേസിംഗ് സംവിധാനവും കെഎസ്‌ആർടിസി ഒരുക്കുന്നുണ്ട്. റീടൈൽ വിലയിൽ 15 രൂപയ്ക്കു ലഭിക്കുന്ന വെള്ളം ലിറ്റിറിന് പത്തു രൂപ നിരക്കില്‍ ഹോള്‍സെയില്‍ വിലയിലും ലഭ്യമാക്കുക എന്നതാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും തയ്യാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവില്‍ യാത്രക്കാർക്ക് എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോട് കൂടിയാണെന്നും കെ എസ് ആർ ടി സി അധികൃതര്‍ പറഞ്ഞു. കെ എസ് ആർ ടി സിയുടെ ഈ പുതിയ സംരംഭം ഒരു പുതിയ തുടക്കത്തിന് തന്നെ വഴിയൊരുക്കുകയാണ്. നമ്മുടെ നാടും വികസനത്തിന്റെ പാതയിൽ ആണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്.












