തിരുവനന്തപുരം: KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗഡുക്കളായി ശമ്പളം നൽകുന്ന രീതി ഇനി ഒഴിവാക്കും. ഇതിനായി ഗതാഗത മന്ത്രിയെയും ധനമന്ത്രിയെയും ചർച്ചക്ക് വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബസ്സിൽ കയറുന്ന യാത്രക്കാരോട് മാന്യമായി പെരുമാറണം, യാത്രക്കാർ യജമാന്മാരാണെന്ന് ബസ് ജീവനക്കാർ മനസിലാക്കണം. രാത്രി 8 മണിക്ക് ശേഷം സ്ത്രീകൾ ആവശ്യപ്പെട്ടാൽ ബസ് നിർത്തി കൊടുക്കണം. സിഫ്റ്റ് ബസ്സിലെ ചില ജീവനക്കാരെക്കുറിച്ച് മോശമായ അഭിപ്രായം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്’ എന്ന കെഎസ്ആര്‍ടിയിലെ ഓരോ വിഭാഗങ്ങൾക്കായി (കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, മിനിസ്റ്റീരിയൽ) നാല് എപ്പിസോഡുകളുള്ള ഗതാഗത വകുപ്പ് മന്ത്രിയുടെ വീഡിയോ പരമ്പരയുടെ ആദ്യ ഭാഗത്തിലാണ് അദ്ദേഹം പറഞ്ഞത്.












