ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ തലയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 1,11,11,111 രൂപാ പ്രതിഫലം പ്രഖ്യാപിച്ച് ക്ഷത്രിയ കർണി സേന. സംഘടനയുടെ ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത്ത് പ്രതിഫലം പ്രഖ്യാപിച്ചത്. നിലവിൽ ലോറൻസ് ഗുജറാത്തിലെ ജയിലിലാണ്.
ബിഷ്‌ണോയിയെ കൊല്ലുന്ന പൊലീസുകാരനുള്ള സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ തുക പ്രതിഫലമായി നൽകുന്നതെന്നും ഷെഖാവത്ത് വീഡിയോയിലൂടെ വ്യക്തമാക്കി. മഹാരാഷ്‌ട്രയിലെ എൻസിപി നേതാവായിരുന്ന ബാബാ സിദ്ദിഖിയുടെ മരണത്തിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങ് ആയിരുന്നു. സൽമാൻ ഖാനുമായി അടുത്ത ബന്ധം പുലർത്തിയതിന്റെയും ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുമാണ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘം ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയത്.
