കോൺഗ്രസ് പരാജയപ്പെട്ടാൽ ജീവിക്കാൻ അനുവദിക്കില്ല, തടി വേണോ ജീവൻ വേണോ എന്ന് ഓർക്കണമെന്നും കെ സുധാകരൻ. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിലാണ് വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരന് രംഗത്തെത്തിയത്.
കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. അതുകൊണ്ട് തടി വേണോ ജീവന് വേണോയെന്ന് ഓർക്കുന്നത് നല്ലതാണെന്നും കെ സുധാകരൻ പറഞ്ഞു. കാശുവാങ്ങി ഇടുപക്ഷത്തിന് ബിജെപിക്കാര്‍ക്കും ജോലി കൊടുക്കുന്നു. ചില കോണ്‍ഗ്രസുകാര്‍ സഹകരണ ബാങ്കുകളെ ജീവിക്കാനുള്ള മാര്‍ഗമായി മാറ്റുന്നുവെന്നും കെ.സുധാകരന് പറഞ്ഞു. പതിറ്റാണ്ടുകയാളായി കോണ്‍ഗ്രസ് നിയന്ത്രണത്തിലാണ് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്.
