മുഖ്യ മന്ത്രി പിണറായി വിജയനെയും സി പി എമ്മിനെയും കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ട് രംഗത്തു എത്തിയിരിക്കുകയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, സംസ്ഥാനത്തു ഇങ്ങനൊരു തിരിച്ചടിക്ക് കാരണം മുഖ്യ മന്ത്രി ആണെന്ന് സഖ്യ കഷികളടക്കം പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇപ്പോളും കാരണഭൂതനെ ഇപ്പോഴും കൈവിടാതെ ചുമക്കുന്നത് അഴിമതിയുടെ വിഹിതം കൈപ്പറ്റിയവരാണെന്ന് സുധാകരൻ പറയുന്നു,
ഇപ്പോൾ ജനം സി പി എം നെ കൈവിട്ട അവസ്ഥയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്ന പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമായി പിണറായി വിജയൻ മാറിയെന്നും കെ. സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ യഥാർത്ഥ പരാജയ കാരണം മുഖ്യമന്ത്രിയോട് ജനങ്ങൾക്കുള്ള എതിർപ്പാണ്. യതാർത്ഥത്തിൽ പിണറായി വിജയനിൽ നിന്നുമാണ് ഇടതുപക്ഷത്തെ തിരുത്തൽ പ്രക്രിയ തുടങ്ങേണ്ടത് സുധാകരൻപറയുന്നു കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും കടുത്ത ഭാഷയിലാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.












