കേരളത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നാളെ തിരുവനന്തപുരം എത്തും. സത്യപ്രതിജ്ഞ ജനുവരി രണ്ടിന് വ്യാഴാഴ്ച രാവിലെ 10 രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
കേരളത്തിലെ 23-ാമത് ഗവർണറായിരിക്കും ആർലേകർ. ഗോവ മുൻമന്ത്രിയും നിയമസഭാ മുൻ സ്പീക്കറുമാണ് ആർലേകർ. ബിജെപി രൂപം കൊണ്ട 1980 കള്‍ മുതല്‍ പാര്‍ട്ടിയുടെ ഭാഗക്കാരനായ ആർലേകര്‍ ഗോവയില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.
ചടങ്ങിൽ മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഹൈക്കോടതി ജഡ്ജിമാർ എന്നിങ്ങിനെ 400 പേരെ പൊതുഭരണ വകുപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
