രാജ്യത്തെ സർക്കാർ രൂപീകരണത്തിൽ കോൺഗ്രസ് എടുത്തുചാടി ഒന്നും തീരുമാനിക്കിലെന്നു കെ സി വേണു ഗോപാൽ പറഞ്ഞു. ഈ കാര്യത്തിൽ ഇന്ത്യ എല്ലാ പാർട്ടികളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കും. അതുപോലെ രാഹുൽ ഗാന്ധിയെ ഏതു മണ്ഡലത്തിൽ നിലനിർത്തണമെന്ന് ആലോചിച്ചു തീരുമാനിക്കും. അതുപോലെ മുരളീധരനുണ്ടായ തിരിച്ചടി പാർട്ടി ഗൗരവമായി പരിഗണിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കെ മുരളീധരനെ തൃശ്ശൂരിൽ നിർത്തിയത് പാർട്ടിയാണ്
രാഹുലിനെ പപ്പുവെന്ന് വിളിച്ച പിണറായി വിജയൻ ആത്മപരിശോധന നടത്തണം. പപ്പു ആരാണെന്ന് ഫലം തെളിയിച്ചെന്നും വേണുഗോപാൽ പറഞ്ഞു. എന്നാൽ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.











