Health

ഷുഗർ മുതൽ ജോയിന്റ് പെയിൻ വരെ കുറയാൻ എല്ലാ വീട്ടിലും ഇതിന്റെ ഒരു കഷ്ണം സൂക്ഷിച്ചാൽ മതി.

അടുക്കളയിൽ പാചകം ചെയ്യാനുള്ള സാധനങ്ങൾ മാത്രമായിരിക്കില്ല പലപ്പോഴും നമ്മുടെ അമ്മമാർ സൂക്ഷിക്കുന്നത്. ഇവയിൽ പലതും പല തരം അസുഖങ്ങൾക്കുള്ള ഒറ്റമൂലി കൂടി ആയിരിക്കും. എന്നാൽ ഇവയ്ക്കൊക്കെ ഇത്തരത്തിൽ ഒരു ഗുണം കൂടി ഉണ്ടെന്നു നമ്മളിൽ പലർക്കും അറിയാത്ത കാര്യം കൂടിയാണ്. അതിൽ ഒന്നാണ് കറുവപ്പട്ട. എന്നാൽ കറുവപ്പട്ടയിൽ ഔഷധഗുണം ഉണ്ടെന്നു പറഞ്ഞാൽ നമ്മളിൽ പലരും വിശ്വസിക്കില്ല. കറുവാപ്പട്ടയില്‍ ആൻ്റിഓക്‌സിഡൻ്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള കറുവപ്പട്ട വയറിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

പെട്ടന്ന് ദഹിക്കാൻ വേണ്ടി കറുവപ്പട്ട സഹായിക്കുന്നു. ഇത് മൂലം ആമാശയത്തെ ശമിപ്പിക്കാനും ഗ്യാസ്, വീക്കം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്‌നങ്ങളെ ലഘൂകരിക്കാനും സഹായിക്കും. വാതസംബന്ധമായ വേദനകള്‍ കുറയ്ക്കുന്നതിന് കറുവപ്പട്ട ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കറുവപ്പട്ട വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാനും ഏറെ ഗുണകരമാണ്. കറുവാപ്പട്ട ഒരു ആൻ്റി-ഇൻഫ്ലമേറ്ററിയാണ്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം, ചിലതരം കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ഏറെ സഹായിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top