അരൂരിൽ 2000ത്തിലധികം കഞ്ചാവ് മിട്ടായികളുമായി അഥിതി തൊഴിലാളികളെ പിടികൂടി. എക്‌സൈസ് സംഘമാണ് കഞ്ചാവ് മിട്ടായികളുമായി ഇവരെ പിടികൂടിയത്. കൃത്യമായ വിവരം ലഭിച്ചതോടെ അരൂരില്‍ നിന്നാണ് എക്സൈസ് സംഘം അഥിതി തൊഴിലാളികളെ പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ് കുമാര്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇപ്പോൾ കഞ്ചാവ് മിട്ടായികൾ ഇവർ ഇറക്കുമതി ചെയ്തിരിക്കുന്നത് എന്നും എക്സൈസ് പറഞ്ഞു. ഇവരുടെ പക്കൽ കഞ്ചാവും, പത്ത് കിലോയിലധികം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഉണ്ടായിരുന്നു. പ്രതികൾക്കൊപ്പം തൊണ്ടിമുതലും കസ്റ്റഡിയിലെടുത്തതായും എക്‌സൈസ് മാധ്യമങ്ങളോട് പറഞ്ഞു.
ചേര്‍ത്തല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിപി സജീവ് കുമാറാണ് പരിശോധനയില്‍ നേതൃത്വം നല്‍കിയത്. പ്രിവന്റീവ് ഓഫീസര്‍ പി.ടി ഷാജി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനിലാല്‍ പി, സിഇഒമാരായ സാജന്‍ ജോസഫ്, മോബി വര്‍ഗീസ്, മഹേഷ്, ഡ്രൈവര്‍ രജിത് കുമാര്‍ എന്നിവരും ഈ സംഘത്തിൽ ഉണ്ടായിരുന്നു. സ്കൂൾ തുറക്കുന്ന സമയം ലക്ഷ്യമിട്ടാണ് ഇവർ ഇപ്പോൾ കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ കഞ്ചാവ് മിട്ടായികൾ ഇറക്കുമതി ചെയ്തത് എന്നും പുതിയ തലമുറയെ മയക്കുമരുന്നിന് അടിമകളാക്കാൻ ഇത്തരം മിട്ടായികളുടെ ഉപയോഗമാണ് തുടക്കം കുറിക്കുന്നത്.
