മാന്നാർ കല കൊലക്കേസിലെ മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യ്തു, ജിനു, സോമൻ, പ്രദീപ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്യ്തിരിക്കുന്നത്. അറസ്റ്റ് ചെയ്യ്തതിന് പിന്നാലെ മൂവരെയും കോടതിയിൽ ഹാജരാക്കി. മൂവരെയും മണികൂറോളം ചോദ്യം ചെയ്യ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇപ്പോൾ ഈ കേസിൽ പ്രതികൾ നാലുപേരെ ആണ് പോലീസ് അറസ്റ്റ് ചെയ്യ്തിരിക്കുന്നത്, കലയുടെ ഭർത്താവ് അനിൽകുമാർ ഒന്നാം പ്രതിയും, അനിലിന്റെസുഹൃത്തു൦ ബന്ധുക്കളായ ജിനു, സോമൻ, പ്രദീപ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്യ്തിരിക്കുന്നത്. ഇവർ നാലുപേർ കാറിൽ വെച്ച് കലയെ കൊലപ്പെടുത്തിയതിനു ശേഷമാണ് കുഴിച്ചുമൂടിയിരിക്കുന്നത് എന്നാണ് പോലീസ് നിഗമനം.
യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയൽവാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പൊലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതിൽ നിർണായകമായത്. ഊമകത്തിൽ നിന്നുമുള്ള സൂചനകൾ കാരണമാണ് ഇങ്ങനൊരു വഴിത്തിരിവിലേക്ക് കേസ് എത്തപെട്ടത്. ഇനിയും ഈ ആസൂത്രിത കൊലപതാകം എങ്ങനെയെന്നാണ് പോലീസ് കണ്ടെത്താൻ ശ്രമിക്കുന്നത്












