Politics

കെ മുരളീധരൻ ഇന്ന് ഡൽഹിയിലേക്ക്! കോൺഗ്രസ് ദേശീയ നേതാക്കളുമായി സന്ദർശനം നടത്തും 

ഈ ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം കെ മുരളീധരൻ ഇന്ന് ഡൽഹിയിലേക്ക് പുറപ്പെടുകയാണ്. അവിടെ  കോൺഗ്രസ് ദേശീയ നേതാക്കളുമായി അദ്ദേഹം സന്ദർശനം നടത്തുകയും ചെയ്‌യും, മുരളീധരനെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചുവെന്നാണ് സൂചന, എന്നാൽ എംപി ക്വാർട്ടേഴ്സ് ഒഴിയാൻ എന്നാണ് യാത്രയെ കുറിച്ച് നൽകുന്ന വിശദീകരണം. തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ പൊതുപ്രവർത്തനത്തിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുന്നുവെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു

അതേസമയം തിരുവനന്തപുരത്ത് പലയിടങ്ങളിലായി കെ മുരളീധരന് വേണ്ടി പോസ്റ്റർ ക്യാംപയിൻ നടന്നു. കെപിസിസി, ഡിസിസി ഓഫീസുകൾക്ക് മുന്നിലാണ് ഈ പോസ്റ്റർ പതിച്ചിരിക്കുന്നത്, നയിക്കാൻ നായകൻ വരട്ടെ  എന്ന തലക്കെട്ടിലാണ്ഈ  പോസ്റ്ററുകൾ. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top