സിനിമ സീരിയൽ നടനും, പ്രത്ര പ്രവർത്തകനുമായി വേണു ജി എന്ന് വിളിക്കുന്ന ജി വേലുഗോപാൽ( 65) യാണ് അന്തരിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. അതിനിടയിലാണ് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. കേരളപത്രിക’യിലെ മുൻ സബ് എഡിറ്റർ ആയിരുന്നു വേണു ജി.
സായ്‌വർ തിരുമേനി, ആഘോഷം, കൃഷ്ണാ ഗോപാലകൃഷ്ണ , ഗൗരിശങ്കരം, മേഘസന്ദേശം
എന്നീ സിനിമകളിലും കൂടാതെ ഓമനത്തിങ്കൾ പക്ഷി, ഡിറ്റക്ടീവ് ആനന്ദ്, കായംകുളം കൊച്ചുണ്ണി ,താമരക്കുഴലി എന്നി പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് അതുപോലെ നാടകമായ ആഢ്യകവി തോലൻ, ആസ്ഥാന വിദൂഷകൻ, തെയ്യം തുടങ്ങിയവയിലും നടൻ അഭിനയിച്ചിരുന്നു
ഭാര്യ- അജിത ബി.പിള്ള (റിട്ട. അധ്യാപിക ) മക്കൾ- ആരതി ഗോപാൽ ,അഞ്ജലി ഗോപാൽ .മരുമക്കൾ ജയകൃഷ്ണൻ, ശബരികൃഷ്ണൻ എന്നിവരാണ്. നടന്റെ വിയോഗത്തിൽ കലാലോകം ആദരാഞ്ജലികൾ അർപ്പിച്ചു
