കോൺഗ്രസിൽ ചേർന്നത് സാധാരണ പ്രവർത്തകനായിട്ടാണ്. പാർട്ടി ചുമതലകൾ തന്നാൽ സന്തോഷപൂർവ്വം സ്വീകരിക്കുമെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
പന്തളം നഗരസഭ കേരളത്തിൽ അഴിമതിയിൽ മുന്നിൽ നിൽക്കുന്ന നഗരസഭയാണെന്നും പന്തളവും പാലക്കാടും ഭരണപരാജയത്തിന്റെ ഉദാഹരണങ്ങളെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. കേരളത്തിലെ ബിജെപി ഭരണത്തിൽ എത്തിയാൽ പരാജയമാണ്. പിണറായി വിജയൻ ഇപ്പോൾ ബിജെപിക്ക് പ്രവർത്തകരെ കച്ചവടം ചെയ്യുന്ന ഏജൻസിയായി മാറി. അത് തൃശ്ശൂരിൽ കണ്ടു കേരളത്തിൽ ഉടനീളം കാണുന്നുവെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
