ആന്ധ്രാപ്രദേശ് മുൻ മന്ത്രി വൈ എസ് ജഗ മോഹൻ റെഡ്‌ഡി വിശാഖ പട്ടണത്തിന് 500 കോടി വിലമതിക്കുന്ന ഹിൽ ടോപ് കൊട്ടാരം വലിയ ബാരികേഡുകൾക്ക്പിന്നിലായി രഹസ്യമായി നിർമ്മിച്ച് തെലുങ്ക് ദേശം പാർട്ടി (ടി ഡി പി) ആരോപിച്ചു, ഈ കൊട്ടാരത്തിൽ കണ്ട സമൃദ്ധിയും , ആഡംബര ചിലവുകളും ഇപ്പോൾ വിവാദമായി മാറിയിരിക്കുകയാണ്, ജഗ മോഹന്റെ ഈ കൊട്ടാരവും, ആഡംബരവും ഇപ്പോൾ ജനങ്ങളെ അത്ഭുതപെടുത്തിയിരിക്കുന്നത്
ഇതിന്റെ സൗകര്യങ്ങൾക്ക് 500 കോടിയോളമാണ് ചിലവഴിച്ചിരിക്കുന്നത്. ഇതിന്റെ ബാത്ത് ടബ്ബിനെ മാത്രമായി 40 ലക്ഷം രൂപയാണ്, വിലമതിക്കാൻ കഴിയാത്ത ഫർണിച്ചറുകളും, മസാജ് ടാബുകളും ആണ് ഇവിടെ ഉള്ളത്. ഇപ്പോൾ ആന്ധ്രായുടെ കടം എന്ന്പറയുന്നത് 12 ലക്ഷം കോടി രൂപയാണ് എന്നും ടി ഡി പി വാദിക്കുന്നുണ്ട്, എന്നാൽ ഇത് തന്റെ സ്വാകാര്യസ്വത്തല്ലെന്ന് സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ആണെന്നും ജഗൻ റെഡ്ഢിയുടെ പാർട്ടി വാദിക്കുകയും ചെയ്യുന്നു,
